ഭാര്യയെയും മാതാവിനെയും വെട്ടി പരിക്കേല്പിച്ചു; ഭർത്താവ് തൂങ്ങിമരിച്ചു

Update: 2025-09-07 12:58 GMT

കോട്ടയം: മുണ്ടക്കയം പുഞ്ചവയലിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി പരിക്കേല്പിച്ചതിന് ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. ചേരുതോട്ടിൽ ബീന(65), സൗമ്യ (37) എന്നിവർക്കാണ് വെട്ടേറ്റത്.
സൗമ്യയുടെ ഭർത്താവ് കരിനിലം സ്വദേശി പ്രദീപാണ് (42)വെട്ടിയത്.
കുടുംബവഴക്കാണ് ആക്രമണത്തിന് പിന്നിലെന്ന് പോലിസ് അറിയിച്ചു. സംഭവത്തിന് ശേഷം പ്രദീപ് സയോണ്കുന്നിലെ റബർ തോട്ടത്തിലേക്ക് ഓടുകയും പിന്നീട് അവിടെ ആത്മഹത്യ ചെയ്ത നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Tags: