തീരദേശ അവഗണന; എസ്ഡിപിഐ പൊന്നാനി എംഎല്‍എ ഓഫിസ് മാര്‍ച്ച് നാളെ

Update: 2022-07-21 09:37 GMT

പൊന്നാനി: തീരദേശ അവഗണനയ്‌ക്കെതിരേ എസ്ഡിപിഐ വെള്ളിയാഴ്ച പൊന്നാനി എംഎല്‍എ ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. മാര്‍ച്ച് രാവിലെ 10ന് പൊന്നാനി ബസ് സ്റ്റാന്റ് പരിസരത്തു നിന്നാരംഭിക്കും. ജില്ലാ പ്രസിഡന്റ് ഡോ.സി എച്ച് അശ്‌റഫ് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി, വൈസ് പ്രസിഡന്റ് ഫത്താഹ് പൊന്നാനി സംസാരിക്കും. തീരദേശ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണണമെന്ന് എസ് ഡിപിഐ ഭാരവാഹികള്‍ പൊന്നാനിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നാളിതുവരെയും ഇടതും വലതും മുന്നണികള്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്.

കടലാക്രമണം സംഭവിക്കുമ്പോള്‍ പ്രദേശം സന്ദര്‍ശിക്കുന്ന ജനപ്രതിനിധികള്‍ ദുരിതബാധിതര്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നില്ല. ഫിഷര്‍മേന്‍ കോളനി താമസയോഗ്യമാക്കണം. പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായ ഫഌറ്റ് നിര്‍മാണത്തിലെ അപാകത മൂലം ഗുണഭോക്താക്കള്‍ പ്രയാസപ്പെടുന്നു. തീരദേശത്ത് ശാസ്ത്രീയ ഡ്രെയ്‌നേജ് സംവിധാനം ആവശ്യമാണ്. തീരവാസികള്‍ക്ക് ശുദ്ധമായ കുടിവെള്ള പദ്ധതി നടപ്പാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറി ഹാരിസ് പള്ളിപ്പടി, വൈസ് പ്രസിഡന്റ് ഫത്താഹ് പൊന്നാനി, ട്രഷറര്‍ ഫസലു പുറങ്ങ്, പൊന്നാനി വെസ്റ്റ് മുനിസിപ്പല്‍ പ്രസിഡന്റ് ഫാറൂഖ് തെക്കേ കടവ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: