സുഹൃത്തിനെ കണ്ട മോദി സ്വയം മറന്നു; മോദിക്കുള്ള മറുപടി മുഖ്യമന്ത്രി നല്‍കണമായിരുന്നു: കെ സി വേണുഗോപാല്‍

Update: 2025-05-02 10:33 GMT
സുഹൃത്തിനെ കണ്ട മോദി സ്വയം മറന്നു; മോദിക്കുള്ള മറുപടി മുഖ്യമന്ത്രി നല്‍കണമായിരുന്നു: കെ സി വേണുഗോപാല്‍

ന്യൂഡല്‍ഹി: വിഴിഞ്ഞം ഉദ്ഘാടന ചടങ്ങ് വേദിയിലെ പ്രധാനമന്ത്രിയുടെ രാഷട്രീയ പരാമര്‍ശങ്ങള്‍ സന്ദര്‍ഭത്തിനു യോജിച്ചതല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഒരു മന്ത്രിയുടെ പ്രസംഗം എടുത്ത് പ്രധാനമന്ത്രി രാഷ്ട്രീയ പ്രസംഗം നടത്തരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രിക്കുള്ള ചുട്ട മറുപടി മുഖ്യമന്ത്രി അപ്പോള്‍ തന്നെ നല്‍കണമായിരുന്നെന്നും അതിനു മുഖ്യമന്തിക്കു കഴിയുമായിരുന്നല്ലോ എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

സ്വന്തം സുഹൃത്തിനെ കണ്ട മോദി സ്വയം മറന്നു പോയെന്നും അദാനിയെ എതിര്‍ക്കുന്ന രാഹുലിനെ വിമര്‍ശിക്കാതെ മോദിക്കാവുമോയെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു. വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങില്‍ പാര്‍ട്ടിയോട് ആലോചിച്ചാണ് പ്രതിപക്ഷ നേതാവ് പങ്കെടുക്കാതിരുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.

Tags: