'എല്ലാവര്‍ക്കും ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കാനുള്ള തീവ്ര ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്'-മുഖ്യമന്ത്രി

എ,ബി കാറ്റഗറിയിലുള്ള പ്രദേശങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, കമ്പനികള്‍, കമ്മിഷനുകള്‍, കോര്‍പറേഷനുകള്‍ തുടങ്ങിയവയില്‍ 50 ശതമാനം ഉദ്യോഗസ്ഥര്‍ ജോലിക്കെത്തണം. സി വിഭാഗത്തില്‍ 25ശതമാനം ഉദ്യോഗസ്ഥര്‍ മാത്രമാണ് എത്തേണ്ടത്.

Update: 2021-07-23 13:16 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാവര്‍ക്കും ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കാനുള്ള തീവ്ര ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

എബി കാറ്റഗറിയിലുള്ള പ്രദേശങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍, പബ്ലിക് ഓഫിസുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, കമ്പനികള്‍, കമ്മിഷനുകള്‍, കോര്‍പറേഷനുകള്‍ തുടങ്ങിയവയില്‍ 50 ശതമാനം ഉദ്യോഗസ്ഥര്‍ ജോലിക്കെത്തണം. സി വിഭാഗത്തില്‍ 25ശതമാനം ഉദ്യോഗസ്ഥര്‍ മാത്രമാണ് എത്തേണ്ടത്. ഡി വിഭാഗത്തില്‍ അവശ്യ സര്‍വീസുകള്‍ മത്രമേ ഉണ്ടാകൂ. ഓഫിസിലെത്താന്‍ കഴിയാത്ത മറ്റ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല നല്‍കും.

എല്ലാവര്‍ക്കും ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കാനുള്ള തീവ്ര ശ്രമമാണ് സര്‍ക്കാര്‍ നടത്തികൊണ്ടിരിക്കുന്നത്. 60 ശതമാനം പേര്‍ക്കെങ്കിലും വാക്‌സിന്‍ നല്‍കിയാല്‍ മത്രമേ കൊവിഡ് പ്രതിരോധം സാധ്യമാവൂ എന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Tags: