അഫ്ഗാനില്‍ കുടുങ്ങിയ മലയാളികളുടെ മടക്കം; വിദേശകാര്യമന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫിസിനും നന്ദി അറിയിച്ച് മുഖ്യമന്ത്രി

Update: 2021-08-22 11:46 GMT

തിരുവനന്തപുരം: അഫ്ഗാനില്‍ കുടുങ്ങിയ മലയാളികളെ മോചിപ്പിച്ചതിന് വിദേശകാര്യ മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫിസിനും നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവന്ന വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രധാനമന്ത്രിയുടെ ഓഫിസിന്റെയും പ്രവര്‍ത്തനം പ്രത്യേകം എടുത്തുപറയേണ്ടതാണെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

സഹായം ആവിശ്യമുള്ളവര്‍ക്ക് നോര്‍ക്ക് റൂട്‌സിനെയോ വിദേശകാര്യവകുപ്പിലെ അഫ്ഗാന്‍ സ്‌പെഷ്യല്‍ സെല്ലിനെയോ ബന്ധപ്പെടാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അഞ്ഞൂറിലേറെ ആളുകള്‍ ഇനിയും കാബൂളിലുണ്ടെന്ന് കരുതുന്നുവെന്ന് കേന്ദ്ര സഹമന്ത്രി പറഞ്ഞു. വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ സുരക്ഷ പ്രശ്‌നങ്ങളുണ്ട്. ഐഎസില്‍ ചേര്‍ന്ന മലയാളികളെ താലിബാന്‍ മോചിപ്പിച്ചതിനെകുറിച്ച് വിവരമില്ലെന്നും കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു.



Tags:    

Similar News