ചര്‍ച്ചയാവാതെ ആശാസമരം; മുഖ്യമന്ത്രിയും കേന്ദ്ര ധനമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി

Update: 2025-03-12 05:26 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഡല്‍ഹി കേരളാഹൗസിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയില്‍ മുണ്ടക്കൈയും ജിഎസ്ടിയും ചര്‍ച്ചയായി. എന്നാല്‍ ആശമാര്‍ സമരം തുടരുന്നതിനിടെയും ആശാസമരത്തെകുറിച്ചൊന്നും ചര്‍ച്ചയില്‍ ഉന്നയിച്ചില്ല. വയനാട് ധനസഹായം, എയിംസ് എന്നിവയും ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടു.


ഉന്നയിച്ച നിലപാടുകളില്‍ അനുകൂലമായി നിലപാടെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍മ്മല സീതാരാമനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയങ്ങള്‍ ഒരോന്നും പരിശോധിച്ച് നിലപാടെടുക്കാമെന്ന്് ധനമന്ത്രി അറിയിച്ചു.

അതേസമയം, ആശമാരുടെ വേതനം സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ എടുത്ത തീരുമാനങ്ങളില്‍ ഒന്ന് പോലും പിഴച്ചിട്ടില്ലെന്നും ആശമാരുടെ കാര്യത്തില്‍ എടുക്കേണ്ട തീരുമാനങ്ങള്‍ അപ്പപ്പോള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ടെന്നും ഇനി ഇതു സംബന്ധിച്ച തീരുമാനങ്ങളെടുക്കേണ്ടത് കേന്ദ്രമാണ് എന്ന നിലപാടിലുമാണ് സര്‍ക്കാര്‍.

Tags: