ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരാള്‍ കൊല്ലപ്പെട്ടു, മറ്റൊരാളെ കസ്റ്റഡിയിലെടുത്തു

Update: 2021-09-28 08:25 GMT

ഉറി: ജമ്മു കശ്മീരിലെ ഉറിയില്‍ ഇന്ത്യന്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരാളെ വെടിവച്ചുകൊന്നു. മറ്റൊരാളെ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.

അതിനിടയില്‍ പുല്‍വാമയില്‍ രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശ്രീനഗറിലെ രജൗരികടലില്‍നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

പുല്‍വാമ പോലിസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയതെന്ന് പോലിസ് പറഞ്ഞു. 

Tags: