കൊച്ചി മേയര്‍ക്കെതിരായ പ്രതിഷേധത്തിനിടെ സംഘര്‍ഷം; കോണ്‍ഗ്രസ്- ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു

Update: 2023-03-13 11:00 GMT

കൊച്ചി: കോര്‍പറേഷന് മുന്നില്‍ കോണ്‍ഗ്രസും ബിജെപിയും സംഘടിപ്പിച്ച ഉപരോധസമരത്തിനിടെ വന്‍ സംഘര്‍ഷം. കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ മേയര്‍ അനില്‍കുമാറിനെ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. കനത്ത പോലിസ് വലയത്തിലാണ് മേയറെ കോര്‍പറേഷന്‍ ഓഫിസിലെത്തിച്ചത്. ഇതിനിടെ പോലിസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പോലിസ് ബലപ്രയോഗത്തിനിടെ എറണാകുളം ഡിസിസി പ്രഡിഡന്റ് മുഹമ്മദ് ഷിയാസ് ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു.

ഇതിനിടെ കോര്‍പറേഷന്റെ ഗേറ്റിന് വെളിയില്‍ സിപിഎം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലും ഏറ്റുമുട്ടലുണ്ടായി. കോര്‍പറേഷന്‍ ഓഫിസിനുള്ളില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാരും പ്രതിഷേധം തുടരുകയാണ്. മേയറുടെ മുറിക്ക് മുന്നിലാണ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിക്കുന്നത്. കൗണ്‍സിലര്‍മാരെയും പോലിസ് തടഞ്ഞു. വനിതാ കൗണ്‍സിലര്‍മാരെ പുരുഷ പേലിസ് കൈയേറ്റം ചെയ്‌തെന്നും ആരോപണമുണ്ട്. മേയറുടെ ഓഫിസ് മുറിയുടെ വാതില്‍ പോലിസ് അകത്തുനിന്ന് പൂട്ടിയതോടെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ വാതിലിന്റെ ചില്ല് തകര്‍ത്തു.

Tags:    

Similar News