പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താനുള്ള പോലിസ് നീക്കം പ്രതിഷേധാര്‍ഹം: എസ്ഡിപിഐ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുകയും ഭരണപ്രതിപക്ഷ കക്ഷികള്‍ സംയുക്ത സമരം നടത്തുകയും ചെയ്ത ഒരു സംസ്ഥാനത്ത് പൗരത്വ നിയമത്തിനെതിരേ പ്രചാരണം നടത്താന്‍ പോലിസ് അനുമതി നിഷേധിക്കുകയാണ്.

Update: 2020-01-17 17:26 GMT

കോഴിക്കോട്: വിവാദമായ പൗരത്വഭേദഗതി നിയമത്തിനെതിരായ പക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താനുള്ള കേരള പോലിസിന്റെ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുകയും ഭരണപ്രതിപക്ഷ കക്ഷികള്‍ സംയുക്ത സമരം നടത്തുകയും ചെയ്ത ഒരു സംസ്ഥാനത്ത് പൗരത്വ നിയമത്തിനെതിരേ പ്രചാരണം നടത്താന്‍ പോലിസ് അനുമതി നിഷേധിക്കുകയാണ്.

കുറ്റിയാടി, നാദാപുരം, പേരാമ്പ്ര മണ്ഡലങ്ങളില്‍ പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് പോലിസ് അനുമതി നിഷേധിക്കുകയാണ്. കേരളത്തിലെ ആഭ്യന്തരം കയ്യാളുന്നത് ഇടതുപക്ഷമാണോ അതോ ബിജെപി ആണോ എന്ന് സംശയം തോന്നുന്ന തരത്തിലാണ് സംസ്ഥാനത്ത് പോലിസ് ഭരണം.

പൗരത്വ നിയമത്തിനെതിരേ സമാധാനപരമായ സമരം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ ഡിജിപി നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദേശം കൊടുക്കുന്നത്. പ്രതിഷേധം കനത്തപ്പോള്‍ ഡിജിപി നിഷേധക്കുറിപ്പ് ഇറക്കുകയായിരുന്നു. ബിജെപി അനുഭാവ നിലപാട് സ്വീകരിച്ച് പ്രതിഷേധ പരിപാടികള്‍ക്ക് എതിരേ നിലപാടെടുക്കുന്ന പോലിസ് നടപടിയെ എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് ശക്തമായ ഭാഷയില്‍ അപലപിച്ചു.ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി, വൈസ് പ്രസിഡന്റ് എം.എ സലീം, ജനറല്‍ സെക്രട്ടറി സലീം കാരാടി, സെക്രട്ടറിമാരായ വാഹിദ് ചെറുവറ്റ, ജലീല്‍ സഖാഫി, ടി പി മുഹമ്മദ്, ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി സംസാരിച്ചു.

Tags:    

Similar News