പൗരത്വ ഭേദഗതി നിയമം: പ്രക്ഷോഭകരെ കേസില്‍ കുടുക്കുന്നതിനെതിരേ കാംപസ് ഫ്രണ്ട് പ്രതിഷേധം

Update: 2020-05-11 12:48 GMT

വടകര: സിഎഎ വിരുദ്ധ സമരക്കാര്‍ക്കെതിരേ യുഎപിഎ പോലുള്ള നിയമങ്ങള്‍ ചുമത്തി ജയിലിലടക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരേ കാംപസ് ഫ്രണ്ട് കറുകയില്‍ യൂണിറ്റ് പ്രതിഷേധം സംഘടിപ്പിച്ചു. പൊതു പ്രവര്‍ത്തകര്‍ക്കും ആക്റ്റിവിസ്റ്റുകള്‍ക്കുമെതിരേ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുക, സിഎഎ വിരുദ്ധ സമരക്കാരെ ജയിലില്‍ നിന്ന് മോചിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സമരത്തില്‍ യൂണിറ്റ് ഭാരവാഹികളായ മുഹമ്മദ് ഹാഫിസ്, മുഹമ്മദ് ആദില്‍, ജലാല്‍, ജാബിര്‍, ഫസല്‍, മുഹൈമിന്‍, ഇര്‍ഫാന്‍, ശാമില്‍ യാസിര്‍ എന്നിവര്‍ നേതൃത്വം നല്‍കി.  

Tags: