കൊവിഡിനെക്കാള്‍ മാരകം: ഖസാകിസ്താനിലെ ന്യൂമോണിയക്കെതിരെ ചൈനയുടെ മുന്നറിയിപ്പ്

ന്യൂമോണിയ മരണനിരക്ക് കൊവിഡ് 19നെനേക്കാള്‍ വളരെ കൂടുതലാണെന്ന് എംബസിയുടെ പ്രസ്താവന ഉദ്ധരിച്ചുകൊണ്ട് സ്‌റ്റേറ്റ് ഗ്ലോബല്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു.

Update: 2020-07-10 07:30 GMT

ബീജിംഗ്: ഖസാക്കിസ്താനില്‍ 'അജ്ഞാത ന്യുമോണിയ' ബാധിക്കുന്നതായി ചൈന മുന്നറിയിപ്പ് നല്‍കി. ഇത് കോവിഡ് 19 രോഗത്തേക്കാള്‍ വളരെ ഉയര്‍ന്ന മരണനിരക്ക് കാണിക്കുന്നുണ്ടെന്നും അതീവ ഗൗരവമായി കാണണമെന്നുമാണ് ചൈനയില്‍ നിന്നുള്ള റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഖസാകിസ്താനിലെ അജ്ഞാത ന്യുമോണിയ ഈ വര്‍ഷം ആദ്യ ആറുമാസത്തിനുള്ളില്‍ 1,772 മരണങ്ങള്‍ക്ക് കാരണമായി. ജൂണില്‍ മാത്രം 628 പേര്‍ മരണപ്പെട്ടുവെന്ന് ഖസാകിസ്താനിലെ ചൈനീസ് എംബസി പ്രസ്താവനയില്‍ പറഞ്ഞു. മരണപ്പെട്ടവരില്‍ ചൈനീസ് പൗരന്മാരും ഉള്‍പ്പെടുന്നു.

ന്യൂമോണിയ മരണനിരക്ക് കൊവിഡ് 19നെനേക്കാള്‍ വളരെ കൂടുതലാണെന്ന് എംബസിയുടെ പ്രസ്താവന ഉദ്ധരിച്ചുകൊണ്ട് സ്‌റ്റേറ്റ് ഗ്ലോബല്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു. ഖസാക്കിസ്താന്റെ ആരോഗ്യവകുപ്പ് ഉള്‍പ്പെടെയുള്ള പല സംഘടനകളും ഈ ന്യൂമോണിയ വൈറസിനെ കുറിച്ച് പഠിക്കുന്നുണ്ടെന്ന് എംബസി അറിയിച്ചു.

ചൈനയുടെ വടക്കുപടിഞ്ഞാറന്‍ സിന്‍ജിയാങ് ഉയ്ഗുര്‍ സ്വയംഭരണ പ്രദേശത്തിന്റെ അതിര്‍ത്തിയാണ് ഖസാക്കിസ്താന്‍. ന്യൂമോണിയ ബാധിച്ച രോഗികളുടെ എണ്ണം കോവിഡ് 19 ബാധിച്ചവരേക്കാള്‍ രണ്ട് മുതല്‍ മൂന്ന് മടങ്ങ് കൂടുതലാണെന്ന് ഖസാക്കിസ്താന്‍ ആരോഗ്യമന്ത്രി പറഞ്ഞത്. 264 മരണങ്ങള്‍ ഉള്‍പ്പെടെ 51,059 കോവിഡ് 19 കേസുകള്‍ കസാക്കിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കൊറോണ വൈറസ് റിസോഴ്‌സ് സെന്റര്‍ റിപോര്‍ട്ടില്‍ പറയുന്നത്.അതിനെക്കാളധികമാണ് അജ്ഞാത ന്യൂമോണിയ ബാധിച്ചവരുടെ എണ്ണം എന്ന ഔദ്യോഗിക പ്രസ്താവന ആശങ്ക ഉയര്‍ത്തുന്നുണ്ട്.


Tags:    

Similar News