ആപ്പ് നിരോധനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ചൈന

ഇന്ത്യയുടെ നടപടിയില്‍ കടുത്ത ഉത്കണ്ഠയുണ്ടെന്നും സാഹചര്യം പരിശോധിച്ചുവരികയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയന്‍ പറഞ്ഞു.

Update: 2020-06-30 10:29 GMT

ബെയ്ജിങ്: ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകളായ ബൈറ്റെന്‍സിന്റെ ടിക്ക് ടോക്ക്, ടെന്‍സെന്റിന്റെ വിചാറ്റ് തുടങ്ങിയവ നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ചൈന. ഇന്ത്യയുടെ നടപടിയില്‍ കടുത്ത ഉത്കണ്ഠയുണ്ടെന്നും സാഹചര്യം പരിശോധിച്ചുവരികയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയന്‍ പറഞ്ഞു. ചൈനീസ് ബിസിനസുകളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള ഉത്തരവാദിത്തം ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'അന്താരാഷ്ട്ര, പ്രാദേശിക നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ എല്ലായ്‌പ്പോഴും ചൈനീസ് ബിസിനസുകളോട് ആവശ്യപ്പെടുന്നുണ്ടെന്ന് തങ്ങള്‍ ഊന്നിപ്പറയുന്നതായും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ചയാണ് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ആപ്പുകള്‍ക്ക് ഇന്ത്യ നിരോധനമേര്‍പ്പെടുത്തിയത്. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി .ടിക് ടോക്, യുസി ബ്രൗസര്‍, വി ചാറ്റ് തുടങ്ങി 59 ആപ്പുകള്‍ക്കാണ് ഇന്ത്യ നിരോധനമേര്‍പ്പെടുത്തിയത്. ഇതേതുടര്‍ന്ന് ഉപയോക്താക്കളുടെ വിവരങ്ങള്‍ തങ്ങള്‍ ചൈനീസ് സര്‍ക്കാരിന് നല്‍കുന്നില്ലെന്ന് ടിക് ടോക് പ്രസ്താവിച്ചിരുന്നു

Tags:    

Similar News