പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തില്‍ കുട്ടിയുടെ കര്‍ണപുടം തകര്‍ന്ന സംഭവം: ബാലാവകാശ കമ്മീഷന്‍ കേസെടുത്തു
കാസര്‍കോഡ്: പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തില്‍ കുട്ടിയുടെ കര്‍ണപുടം തകര്‍ന്ന സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് സംഭവം അന്വേഷിക്കാന്‍ മന്ത്രി വി ശിവന്‍കുട്ടി ഉത്തരവിട്ടതിനു പിന്നാലെയാണ് കേസെടുത്തിരിക്കുന്നത്.
ഇന്നലെയാണ് അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നത്. കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി അഭിനവ് കൃഷ്ണയ്ക്കാണ് മര്‍ദനമേറ്റത്. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ അശോകന്‍ കുട്ടിയെ മര്‍ദിക്കുകയായിരുന്നു. ഇഅസംബ്ലിക്കിടെ കുട്ടി കാല്‍കൊണ്ട് ചരല്‍ നീക്കിയതാണ് അശോകനെ പ്രകോപിപ്പിച്ചത്. അസംബ്ലി കഴിഞ്ഞതിന് തൊട്ടുപിന്നാലെ മര്‍ദിച്ചുവെന്നാണ് അഭിനവ് പറയുന്നത്.