സോഷ്യല്‍ മീഡിയയിലൂടെ മുഖ്യമന്ത്രിയെ അപമാനിച്ചു; മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

കരിങ്കപ്പാറ സ്വദേശിയും യൂത്ത്‌ലീഗ് ഒഴൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായ തൊട്ടിയില്‍ സെയ്തലവി, ലീഗ് പ്രവര്‍ത്തകന്‍ മണലിപ്പുഴ സ്വദേശി നാസര്‍ വടാട്ട്, കരിങ്കപ്പാറ സ്വദേശി റാസിം റഹ്മാന്‍ കോയ, അറക്കല്‍ അബു എന്ന ഫേസ് ബുക്ക് പേജ് തുടങ്ങിയവര്‍ക്കെതിരേയാണ് കേസടുത്തത്.

Update: 2020-05-19 12:52 GMT

താനൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റേയും സിപിഎം നേതാക്കളുടേയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ താനൂര്‍ പോലിസ് കേസെടുത്തു.

കരിങ്കപ്പാറ സ്വദേശിയും യൂത്ത്‌ലീഗ് ഒഴൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായ തൊട്ടിയില്‍ സെയ്തലവി, ലീഗ് പ്രവര്‍ത്തകന്‍ മണലിപ്പുഴ സ്വദേശി നാസര്‍ വടാട്ട്, കരിങ്കപ്പാറ സ്വദേശി റാസിം റഹ്മാന്‍ കോയ, അറക്കല്‍ അബു എന്ന ഫേസ് ബുക്ക് പേജ് തുടങ്ങിയവര്‍ക്കെതിരേയാണ് കേസടുത്തത്.

രാഷ്ടീയ സ്പര്‍ധ ലക്ഷ്യം വച്ച് സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തിയതില്‍ ഐപിസി 153, കെപിഒ 120, എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്ന് എസ്എച്ച്ഒ പി പ്രമോദ് പറഞ്ഞു.

സിപിഎം പ്രവര്‍ത്തകന്‍ കൊളക്കാട്ടില്‍ ശശി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. 

Tags: