ചത്തീസ്ഗഢില്‍ യുവതിയുടെ മൃതദേഹം പാതി കരിഞ്ഞ നിലയില്‍ കണ്ടെത്തി

രാജ്പൂരിലെ മുര്‍ക്ക ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. മറ്റെവിടെനിന്നോ കൃത്യം നടത്തി മൃതദേഹം ഇവിടെ കൊണ്ട് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.

Update: 2019-12-02 14:15 GMT

രാജ്പൂര്‍: തെലങ്കാനയില്‍ വെറ്റിനറി ഡോക്ടറെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ ശേഷം പെട്രോളൊഴിച്ച് ചുട്ടുകൊന്ന സംഭവത്തിലെ ഞെട്ടല്‍ വിട്ടുംമാറും മുമ്പെ ചത്തീസ്ഗഢില്‍ യുവതിയുടെ മൃതദേഹം പാതി കരിഞ്ഞ നിലയില്‍ കണ്ടെത്തി. രാജ്പൂരിലെ മുര്‍ക്ക ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. മറ്റെവിടെനിന്നോ കൃത്യം നടത്തി മൃതദേഹം ഇവിടെ കൊണ്ട് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.

മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും ഇതുവരെ പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും മറ്റെവിടെനിന്നോ കൃത്യം നടത്തി മൃതദേഹം ഇവിടെ കൊണ്ട് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നതെന്നും ബല്‍റാംപൂര്‍ എസ് ടി ആര്‍ കോഷിമ പറഞ്ഞു. യുവതി ലൈംഗിക പീഡനത്തിനിരയായെന്ന കാര്യം വ്യക്തമല്ല.

കഴിഞ്ഞ മാസം 27ന് തെലങ്കാനയിലെ വെറ്ററിനറി സര്‍ജനെ തെലങ്കാനയിലെ സൈബരാബാദില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് ശേഷം സമാനതരത്തില്‍ റിപോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ കേസാണിത്. വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെ ഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയിലെ ചതന്‍പള്ളിയിലെ ഒരു കലുങ്കില്‍നിന്നാണ് തെലങ്കാന ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. പ്രതികളെ വെള്ളിയാഴ്ച അവരുടെ വീടുകളില്‍ നിന്ന് പിടികൂടിയിരുന്നു.

തെലങ്കാനയില്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ സൈബരാബാദ് പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ അതേ പ്രദേശത്ത് നിന്ന് മറ്റൊരു സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയിരുന്നു. വിജനമായ സ്ഥലത്തെ ക്ഷേത്രത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

Tags: