ശബരിമല വിഷയത്തില്‍ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് മാറ്റങ്ങള്‍ വരുത്തും: മന്ത്രി ഗണേഷ് കുമാര്‍

Update: 2026-02-17 07:26 GMT

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് മാറ്റങ്ങള്‍ വരുത്തുമെന്ന് മന്ത്രി ഗണേഷ് കുമാര്‍. തീരുമാനങ്ങള്‍ ഇരുമ്പ് ഉലക്ക അല്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ശബരിമല വിഷയം മുന്‍ തിരഞ്ഞെടുപ്പുകളില്‍ പ്രതിഫലിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ശബരിമല യുവതീപ്രവേശം സംബന്ധിച്ചുള്ള എന്‍എസ്എസ് നിലപാടില്‍ മാറ്റമില്ലെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴാണ് വിഷയത്തില്‍ കടന്നുവന്നതെന്നും ആചാര സംരക്ഷണത്തിനായി സംസ്ഥാനസര്‍ക്കാര്‍ നിലപാടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

Tags: