ചാംപ്യന്‍സ് ലീഗ്; ലിവര്‍പൂളിന് എതിരാളി അത്‌ലറ്റിക്കോ; ബാഴ്‌സയ്ക്ക് നപ്പോളി
മാഡ്രിഡ്: ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ നിലവിലെ ചാംപ്യന്‍മാരായ ലിവര്‍പൂള്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും. മറ്റൊരു പ്രീ ക്വാര്‍ട്ടറില്‍ ബാഴ്‌സലോണ ഇറ്റാലിയന്‍ ക്ലബ്ബ് നപ്പോളിയെയും നേരിടും. അല്‍പ്പം മുമ്പാണ് ചാപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ലൈനപ്പ് നറുക്കെടുത്തത്. മറ്റ് പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങളില്‍ ഡോര്‍ട്ട്മുണ്ട് പിഎസ്ജിയുമായി ഏറ്റുമുട്ടുമ്പോള്‍ റയല്‍ മാഡ്രിഡ് മാഞ്ചസ്റ്റര്‍ സിറ്റിയുമായി കൊമ്പുകോര്‍ക്കും. ചെല്‍സിയുടെ എതിരാളി ബയേണ്‍ മ്യൂണിക്കാണ്. യുവന്റസ് ഏറ്റുമുട്ടന്നത് ലയോണുമായിട്ടാണ്. ടോട്ടന്‍ഹാമിന്റെ എതിര്‍ടീമും ലെപ്‌സിഗും അറ്റ്‌ലാന്റയുടേത് വലന്‍സിയയുമാണ്. പ്രീക്വാര്‍ട്ടറിന്റെ ആദ്യപാദ മല്‍സരങ്ങള്‍ ഫെബ്രുവരി 18, 19, 25, 26 ദിവസങ്ങളിലാണ് നടക്കുക. രണ്ടാം പാദമല്‍സരങ്ങള്‍ മാര്‍ച്ച് 10, 11, 17, 18 ദിവസങ്ങളിലുമാണ് നടക്കുക. ഫൈനല്‍ മല്‍സരങ്ങള്‍ മെയ്യ് 30ന് ഇസ്താംബൂളില്‍ നടക്കും.