പണം ഈടാക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നിയന്ത്രണവുമായി കേന്ദ്രം

Update: 2022-12-04 16:18 GMT

ന്യൂഡല്‍ഹി: പണം ഈടാക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍. ഭാഗ്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വിജയികളെ നിശ്ചയിക്കുന്നതും വൈദഗ്ധ്യമുപയോഗിച്ച് കളിക്കുന്നതുമായ ഗെയിമുകള്‍ക്ക് (സ്‌കില്‍ ഗെയിമുകള്‍) നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. മുമ്പ് സര്‍ക്കാര്‍ നിയോഗിച്ച സമിതി സ്‌കില്‍ ഗെയിമുകള്‍ക്ക് മാത്രമാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍, ഒക്ടോബറില്‍ ചേര്‍ന്ന യോഗത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ട് പണം ഈടാക്കുന്ന മുഴുവന്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും നിയമന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.

ഓണ്‍ലൈന്‍ ഗെയിമുകളെ നിയന്ത്രിക്കാനുള്ള നിയമനിര്‍മാണത്തിന് ഓഗസ്റ്റിലാണ് കേന്ദ്രം മൂന്നംഗ സമിതിയെ നിയോഗിച്ചത്. യുവാക്കള്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമകളാവുന്നതും പണം നഷ്ടപ്പെട്ട് ആത്മഹത്യചെയ്ത സംഭവങ്ങളും കണക്കിലെടുത്താണ് നീക്കം. ഗെയിമുകളെ നിര്‍വചിക്കുന്നത് ഇന്ത്യയില്‍ തര്‍ക്കവിഷയമാണ്. കാര്‍ഡ് ഗെയിം റമ്മിയും ചില ഫാന്റസി ഗെയിമുകളും നൈപുണ്യത്തെ അടിസ്ഥാനമാക്കിയുള്ളതും നിയമപരവുമാണെന്ന് സുപ്രിംകോടതി പറയുന്നു. ഉദാഹരണത്തിന്, വിവിധ സംസ്ഥാന കോടതികള്‍ പോക്കര്‍ പോലുള്ള ഗെയിമുകളെക്കുറിച്ച് വ്യത്യസ്ത വീക്ഷണങ്ങള്‍ പുലര്‍ത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫിസും നിയമങ്ങള്‍ തയ്യാറാക്കുന്ന ഐടി മന്ത്രാലയവും ഇതെക്കുറിച്ച് പ്രതികരിച്ചില്ല.

Tags:    

Similar News