പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി ബന്ധമുള്ള ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനികളെ കേന്ദ്രം തിരിച്ചറിഞ്ഞു

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനികള്‍ രഹസ്യാന്വേഷണ വിവരങ്ങള്‍ കൈമാറുന്നതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

Update: 2020-07-18 18:05 GMT

ന്യൂഡല്‍ഹി: ടിക് ടോക്ക് ഉള്‍പ്പെടെ 59 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ച് ഒരു മാസം തികയുന്നതിനു മുമ്പെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ)യുമായി ബന്ധമുള്ള ചൈനീസ് കമ്പനികളെ ഇന്ത്യന്‍ സര്‍ക്കാര്‍ കണ്ടെത്തി. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനികള്‍ രഹസ്യാന്വേഷണ വിവരങ്ങള്‍ കൈമാറുന്നതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ചൈനയുടെ 2017ലെ രഹസ്യാന്വേഷണ നിയമം

സംശയമുള്ളവരെ നിരീക്ഷിക്കാനും റെയ്ഡ് നടത്താനും വാഹനങ്ങളും ഉപകരണങ്ങളും പിടിച്ചെടുക്കാനും അധികാരം നല്‍കുന്ന പുതിയ രഹസ്യാന്വേഷണ നിയമം 2017 ജൂണിലാണ് ചൈനീസ് പാര്‍ലമെന്റ് പാസാക്കിയത്.


'പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന 2019 ഉള്‍പ്പെടുന്ന സൈനിക, സുരക്ഷാ സംഭവവികാസങ്ങള്‍' എന്ന വിഷയത്തില്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി അമേരിക്കന്‍ കോണ്‍ഗ്രസിന് നല്‍കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ചൈനീസ് കമ്പനികളായ ഹുവാവേ, ഇസഡ്ടിഇ, ടിക് ടോക്ക് തുടങ്ങിയവയെ ഈ നിയമപ്രകാരം പ്രവര്‍ത്തിക്കുന്നിടയിടങ്ങളില്‍ ചൈനയുടെ ദേശീയ രഹസ്യാന്വേഷണ സ്ഥാപനങ്ങളെ പിന്തുണയ്ക്കാനും സഹായം നല്‍കാനും സഹകരിക്കാനും ചുമതലപ്പെടുത്തിയിട്ടുണ്ട്.


സിന്ധ്യ സ്റ്റീല്‍സ് ലിമിറ്റഡ്, സിന്‍സിങ് കാതേ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്, ചൈന ഇലക്ട്രോണിക്‌സ് ടെക്‌നോളജി ഗ്രൂപ്പ് കോര്‍പ്പറേഷന്‍ (സിഇടിസി), ഹുവായി തുടങ്ങിയ കമ്പനികള്‍ക്കാണ് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.



Tags:    

Similar News