ട്വിറ്ററിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍

Update: 2021-06-18 02:04 GMT

ന്യൂഡല്‍ഹി:കേന്ദ്രസര്‍ക്കാറും ട്വിറ്ററും തമ്മിലുള്ള പോര് വീണ്ടും ശക്തമാകുന്നു. ടൂള്‍കിറ്റ് കേസില്‍ ട്വിറ്റര്‍ സ്വീകരിച്ചത് വിശ്വാസ്യത ഇല്ലാത്ത നടപടികളെന്ന് കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചു. ബിജെപി നേതാക്കളുടെ ട്വീറ്റുകളില്‍ ''മാനിപ്പുലേറ്റഡ്'' ടാഗ് പതിച്ചത് വിശ്വാസ്യത ഇല്ലാത്ത നടപടിയാണ് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച് തന്നെ ആകണം ട്വിറ്റര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും കേന്ദ്രസര്‍ക്കാര്‍ ഓര്‍മിപ്പിച്ചു.

നേരത്തെ ടൂള്‍ കിറ്റ് കേസുമായി ബന്ധപ്പെട്ട് ട്വിറ്ററിന്റെ ഇന്ത്യന്‍ എംഡി മനീഷ് മഹേശ്വരിയെ ഡല്‍ഹി പോലിസ് ചോദ്യം ചെയ്തിരുന്നു. കൊവിഡ് വ്യാപനത്തില്‍ രാജ്യത്തിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പ്രതിച്ഛായ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് ആസൂത്രിമായി പ്രവര്‍ത്തിച്ചുവെന്നും ഇതിനായി ടൂള്‍ കിറ്റ് തയാറാക്കിയെന്നുമുള്ള ആരോപണത്തിന് പിന്നാലെയായിരുന്നു ചോദ്യം ചെയ്യല്‍.

Tags:    

Similar News