പത്താം ക്ലാസ് പരീക്ഷ എഴുതിയ 38 വിദ്യാര്‍ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവച്ച് സിബിഎസ്ഇ

Update: 2026-04-16 11:35 GMT

കാസര്‍കോട്: കാസര്‍കോട്ട് ചിന്മയ വിദ്യാലയത്തില്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതിയ 38 വിദ്യാര്‍ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവച്ചു. രണ്ടാം ഭാഷ വിഷയമായി സംസ്‌കൃതം കമ്യൂണിക്കേറ്റീവ് എടുത്ത വിദ്യാര്‍ഥികളുടെ ഫലമാണ് തടഞ്ഞുവച്ചത്. രജിസ്‌ട്രേഷന്‍ സമയത്ത് വിഷയത്തിന്റെ കോഡ് രേഖപ്പെടുത്തിയതില്‍ സ്‌കൂളിന് വന്ന പിഴവാണ് പ്രശ്‌നത്തിന് കാരണമായതെന്നാണ് രക്ഷിതാക്കളുടെ ആരോപണം.

പിഴവ് തിരുത്താന്‍ അനുമതി നല്‍കാത്തതിനാല്‍ സ്‌കൂള്‍ അധികൃതര്‍ കോടതിയെ സമീപിച്ചിരുന്നു. കോടതി അനുകൂല വിധി നല്‍കിയതോടെയാണ് വിഷയത്തിന്റെ കോഡ് തിരുത്തി പരീക്ഷ എഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുമതി ലഭിച്ചത്. പരീക്ഷ എഴുതിയ ശേഷം ഫലം തടഞ്ഞുവച്ചതില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്.

സംസ്‌കൃതം കമ്യൂണിക്കേറ്റീവ് വിഷയത്തിന്റെ കോഡ് 122 ആയിരുന്നത് കഴിഞ്ഞ വര്‍ഷം 119 ആയി മാറിയത് ശ്രദ്ധയില്‍പ്പെടാത്തതാണ് പിഴവിന് കാരണമെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. ഒരു വിദ്യാര്‍ഥിക്ക് 3,500 രൂപ വീതം പിഴ അടച്ചിരിന്നു. പരീക്ഷ ഫലവുമായി ബന്ധപ്പെട്ട് സിബിഎസ്ഇയുമായി ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.

Tags: