കോവളത്ത് പാചക തൊഴിലാളിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; അയല്‍വാസി അറസ്റ്റില്‍

Update: 2025-09-29 09:15 GMT

തിരുവനന്തപുരം: കോവളത്ത് പാചക തൊഴിലാളിയുടെ മരണം കൊലപാതകമാണെന്ന് പോലിസ് സ്ഥിരീകരിച്ചു. കോവളം സ്വദേശിയായ രാജേന്ദ്രന്‍ (52) ആണ് കൊല്ലപ്പെട്ടത്. അയല്‍വാസി രാജീവ് (45) കൊലക്കുറ്റത്തില്‍ കോവളം പോലിസ് അറസ്റ്റ് ചെയ്തു.

അമ്മ ഓമനയും രാജേന്ദ്രനും തമ്മില്‍ ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലിസ് പറഞ്ഞു. സഹോദരിയുടെ വീട്ടിലെ ടെറസിലായിരുന്നു രാജേന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലഭിച്ച സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കൊലപാതക സാധ്യത പോലിസ് പരിശോധിച്ചത്. കഴുത്ത് ഞെരിച്ചാണ് രാജേന്ദ്രനെ കൊലപ്പെടുത്തിയതെന്ന് രാജീവ് കുറ്റം സമ്മതിച്ചു.

Tags: