കുമളി ചെക്ക്‌പോസ്റ്റില്‍ പണപ്പിരിവ്: എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Update: 2022-12-22 09:52 GMT

ഇടുക്കി: കുമളി ചെക്ക്‌പോസ്റ്റില്‍ പണപ്പിരിവ് നടത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി. നാല് എക്‌സൈസ് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്റ് ചെയ്തത്. എക്‌സൈസ് വിജിലന്‍സിന്റെ പരിശോധനയിലാണ് പണപ്പിരിവ് നടത്തിയതായി കണ്ടെത്തിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജോര്‍ജ് ജോസഫ്, ഉദ്യോഗസ്ഥരായ രവി, രഞ്ജിത് കവിദാസ്, ജെയിംസ് മാത്യു എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.

Tags: