പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസ്; വിദ്യാഭ്യാസ ഓഫീസര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ച് പോലിസ്

Update: 2025-11-19 05:14 GMT

കാസര്‍കോട്: പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ച് പോലിസ്. ഡേറ്റിങ്ങ് ആപ്പിലൂടെ പരിചയപ്പെട്ട കുട്ടിയെ ആണ് ഇവര്‍ പീഡനത്തിനിരയാക്കിയത്.

ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന പടന്നയിലെ കെ.വി സൈനുദ്ദീന്‍(54), പടന്നക്കാട്ടെ റംസാന്‍(64), സിറാജുദ്ദീന്‍ വടക്കുമ്പാട്, കൊടക്കാട്ടെ സുരേഷ്(40), റെയില്‍വേ ജീവനക്കാരന്‍ പിലിക്കോട് എരവിലെ ചിത്രരാജ്(48), വള്‍വക്കാട്ടെ കുഞ്ഞഹമ്മദ്(55), ചെമ്പ്രകാനം സദേശി പൂച്ചോലിലെ നാരായണന്‍(60), വടക്കേ കൊവ്വലിലെ റഹീസ്്(30),അഫ്‌സല്‍, മുസ് ലിം യൂത്ത് ലീഗ് നേതാവ് തൃക്കരിപ്പൂരിലെ സിറാജുദ്ദീന്‍ വടക്കുമ്പാട് എന്നിവര്‍ക്കെതിരെയാണ് ചന്തേര പൊലീസ് കാസര്‍കോട് പോക്‌സോ കോടതിയില്‍ കുറ്റപത്രം നല്‍കിയത്.സിറാജുദ്ദീനെ ഇതുവരെ പിടികിട്ടിയിട്ടില്ല. ഇയാള്‍ ഒളിവിലാണ്. ഇയാള്‍ക്കുവേണ്ടി പോലിസ് ലുക്കൗട്ട് നോട്ടിസും ഇറക്കിയിരുന്നു.

Tags: