കാംപസ് ഫ്രണ്ട് രാജ്ഭവന്‍ മാര്‍ച്ച്: സ്വാഗതസംഘം രൂപീകരിച്ചു

നീതിപുലരാതെ ഹഥ്‌റാസ് സംഘപരിവാര്‍ പ്രതികാര രാഷ്ട്രീയത്തിനെതിരെ വിദ്യാര്‍ഥികള്‍ രാജ്ഭവനിലേക്ക്' എന്ന തലക്കെട്ടില്‍ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ഈ മാസം 23ന് നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചിന് 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു

Update: 2021-10-10 13:49 GMT

തിരുവനന്തപുരം:'നീതിപുലരാതെ ഹഥ്‌റാസ് സംഘപരിവാര്‍ പ്രതികാര രാഷ്ട്രീയത്തിനെതിരെ വിദ്യാര്‍ഥികള്‍ രാജ്ഭവനിലേക്ക്' എന്ന തലക്കെട്ടില്‍ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ഈ മാസം 23ന് നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചിന് 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ എസ് മുസമ്മില്‍ അധ്യക്ഷത വഹിച്ചു.

സ്വാഗതസംഘം ജനറല്‍ കണ്‍വീനറായി ആസിഫ് എം നാസറിനേയും കണ്‍വീനര്‍മാരായി സെബാ ഷിരീന്‍, മുഹമ്മദ് ഷാന്‍, പിഎം മുഹമ്മദ് രിഫ, എം ഷൈഖ് റസല്‍, അല്‍ ബിലാല്‍ സലീം, അഡ്വ. സി.പി അജ്മല്‍, അംജദ് കണിയാപുരം, റമീസ് ഇരിവേറ്റി, ഫൗസിയ നവാസ്, ആയിഷ ഹാദി, ഷമ്മാസ്, അസ്ലം കല്ലമ്പലം, ഉമര്‍ മുഖ്താര്‍ എന്നിവരെയും തിരഞ്ഞെടുത്തു.

ഹഥ്‌റാസില്‍ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തിനെ സന്ദര്‍ശിക്കാന്‍ പോയ കാംപസ് ഫ്രണ്ട് നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഇന്നും അവര്‍ തടവറയിലാണ്. ഫാഷിസ്റ്റ് വിരുദ്ധരെ നിരന്തരമായി വേട്ടയാടുന്ന സംഘപരിവാര്‍ പ്രതികാര നടപടികള്‍ക്കെതിരെയാണ് ഈ മാസം 23ന് വിദ്യാര്‍ഥികള്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുന്നത്.

Tags: