സ്ത്രീ സംരക്ഷകര്‍ എന്ന് സ്വയം വിളിച്ച് പറയുന്നവര്‍ തന്നെ സ്ത്രീ ഘാതകര്‍ ആവുന്നത് ഖേദകരം: കാംപസ് ഫ്രണ്ട്
പറവൂര്‍: സ്ത്രീ സംരക്ഷകരയി സ്വയം വേഷമണിഞ്ഞ് നടക്കുന്നവര്‍ തന്നെ സ്ത്രീകള്‍ക്കെതിരേ ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നത് ആശങ്ക ഉണ്ടാക്കുന്നതാണന്ന് കാംപസ് ഫ്രണ്ട് പറവൂര്‍ ഏരിയ പ്രസിഡന്റ് മുസ്തഫ റഷീദ് അറിയിച്ചു . സ്ത്രീ സ്വാതന്ത്ര്യം എന്നും പറഞ്ഞ് വിശ്വാസ കാര്യങ്ങളില്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഇടതുപക്ഷ നേതാക്കളും, പ്രസ്ഥാനങ്ങളും എന്ത്‌കൊണ്ട് ഇങ്ങനെയുള്ള വിഷയങ്ങളില്‍ അവരുടെ നിലപാട് വ്യക്തമാക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിനും ഇവിടുത്തെ ജനങ്ങള്‍ക്കും നാണക്കേട് ഉണ്ടക്കിക്കൊണ്ടിരിക്കുകയാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ , കൊലയാളികളെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയും പാര്‍ട്ടി ഓഫിസുകളില്‍ സ്ത്രീകള്‍ക്ക് നേരെ ആക്രമണം നടത്തിയും ഇവിടുത്തെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.