എസ്.ഐയെ മൃഗമെന്ന് വിളിച്ചു, ഡി.സി.പിക്കെതിരെ പോലീസ് അസോസിയേഷന്റെ പരാതി

Update: 2021-04-16 17:34 GMT

കോഴിക്കോട്: വയര്‍ലെസ് കോണ്‍ഫറന്‍സിനിടെ സബ് ഇന്‍സ്‌പെക്ടറെ മൃഗമെന്ന് വിളിച്ച കോഴിക്കോട് ഡി.സി.പിക്കെതിരെ പോലീസ് അസോസിയേഷന്‍ പരാതി നല്‍കി. ഡിസിപി ഹേമലതക്കെതിരെയാണ് പരാതി നല്‍കിയത്. പോലീസ് കമ്മിഷണര്‍ എ.വി.ജോര്‍ജ് ഡിസിപിയോടു വിശദീകരണം തേടി.


പതിവായി നടക്കുന്ന വയര്‍ലെസ് യോഗത്തിനിടെയാണ് കണ്‍ട്രോള്‍ റൂം സബ് ഇന്‍സ്‌പെക്‌റെ ഡിസിപി കടുത്ത ഭാഷയില്‍ അധിക്ഷേപിച്ചത്. ''ഒരു കാര്യം പറഞ്ഞാല്‍ പറഞ്ഞ ഉടന്‍ അനുസരിച്ചോണം. കഴിയില്ലെങ്കില്‍ കഴിവുകേട് പറഞ്ഞു പുറത്തു പോകണം. 7 വാഹനങ്ങളില്‍ ഇപ്പോഴും ഓഫിസര്‍മാരില്ല. നിങ്ങള്‍ മനുഷ്യനോ മറ്റു വല്ലതുമാണോ? നിങ്ങള്‍ മൃഗങ്ങളാണോ?'' എന്ന തരത്തിലാണ് ഡിസിപി സംസാരിച്ചതെന്ന് അസോസിയേഷന്‍ പരാതിയില്‍ പറയുന്നു.




Tags:    

Similar News