കൊച്ചിയില്‍ വീണ്ടും കേബിള്‍ കുരുങ്ങി അപകടം; ബൈക്ക് മറിഞ്ഞ് അഭിഭാഷകന് പരിക്ക്

Update: 2023-02-21 08:57 GMT

കൊച്ചി: എറണാകുളം നഗരമധ്യത്തില്‍ വീണ്ടും കേബിള്‍ കുരുങ്ങി അപകടം. ബൈക്ക് യാത്രികനായ അഭിഭാഷകന്റെ കഴുത്തിലാണ് കേബിള്‍ കുടുങ്ങിയത്. ബൈക്ക് മറിഞ്ഞ് അഭിഭാഷകനായ കുര്യന് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ എംജി റോഡിലായിരുന്നു അപകടം. പരിക്കേറ്റ കുര്യനെ കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് കഴുത്തില്‍ മുറിവും കാലിന് പൊട്ടലുമുണ്ട്.

Tags: