ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Update: 2023-01-05 16:12 GMT

താനൂര്‍: കോഴിച്ചേന വൈലത്തൂര്‍ റോഡില്‍ കരിങ്കപ്പാറ നാല്‍ക്കാവലയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പെരുമണ്ണ സ്വദേശി ചെരിച്ചി അബ്ദുല്‍ കരിം ഹാജിയുടെ മകന്‍ സഹീര്‍ (34) ആണ് മരിച്ചത്.

ഇന്ന് വൈകീട്ട് 7.30നായിരുന്നു അപകടം. മൃതദേഹം കോട്ടയ്ക്കലിലെ സ്വകാര്യാശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. മാതാവ്: ഖൈറുന്നിസ. ഭാര്യ: നുഹ. മകന്‍: ആദം അഹ്‌യാന്‍.

Tags:    

Similar News