തൃശൂരില്‍ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

Update: 2022-11-04 04:12 GMT

തൃശൂര്‍: ഇരിങ്ങാലക്കുടിയില്‍ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. എറണാകുളം അയ്യമ്പിള്ളി സ്വദേശിയായ ജാനു(80) ആണ് മരിച്ചത്. ഇരിങ്ങാലക്കുട കോണത്തുകുന്നിലുള്ള സഹോദരിയുടെ വീട്ടില്‍ താമസിച്ചുവരികയായിരുന്നു ഇവര്‍. ജനതാ കോളനിക്ക് സമീപമുള്ള പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തുനിന്ന് മണ്ണെണ കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.

Tags:    

Similar News