എം ടിയുടെ വീട്ടില്‍ മോഷണം; 26 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു

എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം. കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ വീട്ടിലാണ് കവര്‍ച്ച നടന്നത്

Update: 2024-10-05 05:32 GMT

കോഴിക്കോട്: എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം. കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 26 പവന്‍ സ്വര്‍ണ്ണം കവര്‍ന്നതായി പൊലിസ് പറഞ്ഞു. എം ടിയുടെ ഭാര്യ സരസ്വതിയാണ് വിവരം പൊലിസിനെ അറിയിച്ചത്. സെപ്റ്റംബര്‍ 29നാണ് സ്വര്‍ണം നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags: