ബജറ്റ്: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കോഴിക്കോട് ജില്ലയെ അവഗണിച്ചു- എസ്ഡിപിഐ

Update: 2023-02-04 16:59 GMT

കോഴിക്കോട്: ബജറ്റില്‍ കേന്ദ്രവും കേരളവും കോഴിക്കോട് ജില്ലയെ അവഗണിച്ചെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ്. ഏറെ പ്രതീക്ഷയോടെ ജില്ലാ കാത്തിരുന്ന എയിംസ് അനുവദിക്കാന്‍ ഇത്തവണയും കേന്ദ്രം തയ്യാറായില്ല. മെട്രൊ, അന്താരാഷ്ട്ര സ്‌റ്റേഡിയം, തുറമുഖം എന്നിവയും അവഗണിക്കപ്പെട്ടിരിക്കുന്നു. മലബാറിലെ ദാരിദ്ര ജനകൊടികള്‍ ആശ്രയിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളജ് നവീകരണത്തിന് സംസ്ഥാനത്തെ മൊത്തം സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച തുകയില്‍ നിന്ന് ഒരു വിഹിതം മാത്രമാണ് അനുവദിച്ചത്.

ചരക്ക് നീക്കമടക്കം അനന്തസാധ്യതയുള്ള ബേപ്പൂര്‍ തുറമുഖവും അവഗണന നേരിടുകയാണ്. ജില്ലയിലെ സാധ്യതകള്‍ ഒന്നും തന്നെ ബജറ്റ് പരിഗണിച്ചിട്ടില്ല. മൊബിലിറ്റി ഹബ്ബ് ഇല്ല . മാവൂര്‍ ഗോളിയോര്‍ റയോണ്‍സ് ഭൂമിയും കെട്ടിടങ്ങളും വെറുതെ കിടക്കുന്നു. കുന്നത്തറയിലും ഇരുപത്തിയഞ്ച് ഏക്കര്‍ ഭൂമിയും ഉപയോഗപ്പെടുത്താനുള്ള ഒരു പദ്ധതിയും ബജറ്റില്‍ ഇല്ല. നിര്‍ദേശം ഇപ്പോഴും കടലാസില്‍ തന്നെ. കോം ട്രസ്റ്റ് നോക്കുകുത്തി ആയിട്ട് 12 വര്‍ഷമായെങ്കില്‍ സര്‍ക്കാറുകളുടെ നിരന്തര അവഗണയാണ് നേരിടുന്നത്. താമരശ്ശേരി ചുരത്തിലെ യാത്രാക്ലെശം പരിഹരിക്കാന്‍ യാതൊരു തുകയും അനുവദിക്കാത്ത ബജറ്റ് സാധാരണക്കാരെ ഒരു വിധത്തിലും പരിഗണിച്ചിട്ടില്ല.

ദരിദ്രരും പുറമ്പോക്കില്‍ താമസിക്കുന്നവരുടെയിന്‍ പിച്ചച്ചട്ടിയില്‍ കൈയിട്ട് വാരുന്ന സര്‍ക്കാര്‍ ക്ഷേമ പെന്‍ഷനുകളില്‍ ഒരു വര്‍ദ്ധയും വരുത്തിട്ടില്ലെന്ന് മാത്രമല്ല ഭാരിച്ച നികുതി സാധാരണക്കാരന്റെ തലയില്‍ കെട്ടിവയ്ക്കുന്നതുമാണ് പുതിയ ബജറ്റ്. ചുരുക്കത്തില്‍ കേരളീയ സമൂഹത്തില്‍ ആരെയും തൃപ്തിപ്പെടുത്താന്‍ കഴിയാത്ത ഇടതുപക്ഷ സര്‍ക്കാരിന്റെ ബജറ്റ് കോഴിക്കോട് ജില്ലയെ പൂര്‍ണമായും അവഗണിച്ചതാണെന്ന് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി, ഓര്‍ഗനൈസിങ് സെക്രട്ടറി എ പി നാസര്‍, പി ടി അഹമ്മദ്, കെ ഷെമീര്‍ (,സെക്രട്ടറിമാര്‍), കെ വി പി ഷാജഹാന്‍ സംസാരിച്ചു.

Tags:    

Similar News