ജമ്മു കശ്മീര്‍: പാക് വെടിവയ്പില്‍ ജവാന്‍ കൊല്ലപ്പെട്ടു

കത്തുവയിലെ ഹിരാനഗര്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലുണ്ടായ വെടിവയ്പില്‍ ബിഎസ്എഫ് അസിസ്റ്റന്റ് കമാന്‍ഡര്‍ വിനയ് പ്രസാദാണ് കൊല്ലപ്പെട്ടത്.

Update: 2019-01-15 12:06 GMT
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പാക് വെടിവയ്പില്‍ ബിഎസ്എഫ് ഓഫിസര്‍ കൊല്ലപ്പെട്ടു. കത്തുവയിലെ ഹിരാനഗര്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലുണ്ടായ വെടിവയ്പില്‍ ബിഎസ്എഫ് അസിസ്റ്റന്റ് കമാന്‍ഡര്‍ വിനയ് പ്രസാദാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പതിയിരുന്നുള്ള ആക്രമണത്തില്‍ ഗുരുതപരിക്കേറ്റ വിനയ് പ്രസാദിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

അതിനിടെ, നൗഷാര സെക്റ്ററിലെ നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ പാക് സൈന്യം വെടിവയ്പു നടത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും പാക് സൈന്യം പ്രകോപനമില്ലാതെ വെടിവയ്പും മോര്‍ട്ടാര്‍ ആക്രമണവും നടത്തി വരികയാണ്.

Tags:    

Similar News