പൊന്നാനിയില്‍ ആള്‍ക്കൂട്ട ആക്രമണം: കഞ്ചാവെന്ന് ആരോപിച്ച് യുവാവിന് ക്രൂര മര്‍ദ്ദനം
കഞ്ചാവുമായി എത്തിയതിനാണ് യുവാവിനെ മര്‍ദ്ദിച്ചതെന്നാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്. മര്‍ദ്ദിക്കുന്ന വീഡിയോദൃശ്യം പുറത്തുവന്നിട്ടുണ്ട്.
പൊന്നാനി: പൊന്നാനി ഹാര്‍ബറില്‍ ജങ്കാറിന് സമീപം യുവാവിനെ ഒരു സംഘം ക്രൂരമായി മര്‍ദ്ദിച്ചു. കഞ്ചാവുമായി എത്തിയതിനാണ് യുവാവിനെ മര്‍ദ്ദിച്ചതെന്നാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്. മര്‍ദ്ദിക്കുന്ന വീഡിയോദൃശ്യം പുറത്തുവന്നിട്ടുണ്ട്.
എട്ടോളം പേര് ചേര്‍ന്ന് മര്‍ദ്ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മര്‍ദ്ദനമേറ്റ യുവാവിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇനിയും മര്ദ്ധിക്കരുതെന്ന് കാഴ്ച്ചക്കാരിലൊരാള്‍ വിളിച്ചു പറയുന്നതും ദൃശ്യങ്ങളിലുണ്ട്.