കൊവിഡ് ചികില്‍സ കഴിഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഓഫിസില്‍ തിരിച്ചെത്തി

Update: 2020-04-26 05:48 GMT

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഞായറാഴ്ച ഓഫിസില്‍ തിരിച്ചെത്തി. ഏറെ ദിവസമായി ലണ്ടനിലെ ആശുപത്രിയില്‍ കൊറോണ ബാധിച്ചതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു ബോറിസ് ജോണ്‍സന്‍. ചൈനീസ് ന്യൂസ് ഏജന്‍സിയായ സിന്‍ഹുവയാണ് ബ്രിട്ടീഷ് മാധ്യമങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ലണ്ടന്‍ സെന്റ് തോമസ് ഹോസ്പിറ്റലിലെ ചികില്‍സയ്ക്കു ശേഷം താന്‍ തന്റെ ദിനചര്യകളിലേക്ക് മടങ്ങിവരികയാണെന്ന് അദ്ദേഹം കാബിനറ്റിലെ സഹപ്രവര്‍ത്തകരെ അറിയിച്ചു.

ഏപ്രില്‍ 12 നാണ് ജോണ്‍സന്‍ ആശുപത്രി വിട്ടത്. ഡോക്ടര്‍മാര്‍ തന്റെ ജീവന്‍ രക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ജോണ്‍സന്‍ മൂന്ന് രാത്രി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചെലവഴിച്ചു. തുടര്‍ന്ന് ഒരാഴ്ച പ്രധാനമന്ത്രിയുടെ ഒഴിവുകാല വസതിയിലും ചെലവഴിച്ചു.

വെള്ളിയാഴ്ച അദ്ദേഹം തന്റെ ഉപദേശകരുമായി ചര്‍ച്ച നടത്തിയിരുന്നു, ആരോഗ്യവിഭാഗം സെക്രട്ടറി മാറ്റ് ഹാന്‍കോക്കുമായുള്ള ചര്‍ച്ച തിങ്കളാഴ്ച നടക്കും.

ജോണ്‍സന്‍ രോഗബാധിതനായതിനാല്‍ ഫോറിന്‍ സെക്രട്ടറി മൊമനിക് റാബിനായിരുന്നു പ്രധാനമന്ത്രിയുടെ താല്‍ക്കാലിക ചുമതല.

ബ്രിട്ടനില്‍ ഇതുവരെ 20,319 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. 813 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. രണ്ട് ആഴ്ച കൊണ്ടാണ് ബ്രിട്ടനില്‍ രോഗബാധ നാടകീയമായി വര്‍ധിച്ചത്. 

Tags:    

Similar News