15 കാരന് നേരെ പീഡന ശ്രമം; ബുക്ക്സ്റ്റാള്‍ ജീവനക്കാരന്‍ അറസ്റ്റില്‍

തലശ്ശേരി ലോഗന്‍സ് റോഡില്‍ ജൂമാമസ്ജിദിന് സമീപത്തെ ബുക്ക്സ്റ്റാളില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ബുക്ക്സ്റ്റാളിലെ ജീവനക്കാരനായ ധര്‍മടം സ്വദേശിയെയാണ് തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

Update: 2019-07-17 13:32 GMT

തലശ്ശേരി: ബുക്ക്സ്റ്റാളില്‍ പുസ്തകം വാങ്ങാന്‍ എത്തിയ 15കാരനായ വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബുക്ക്സ്റ്റാള്‍ ജീവനക്കാരന്‍ അറസ്റ്റില്‍. തലശ്ശേരി ലോഗന്‍സ് റോഡില്‍ ജൂമാമസ്ജിദിന് സമീപത്തെ ബുക്ക്സ്റ്റാളില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ബുക്ക്സ്റ്റാളിലെ ജീവനക്കാരനായ ധര്‍മടം സ്വദേശിയെയാണ് തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കടയില്‍ പുസ്തകം വാങ്ങാന്‍ എത്തിയ വിദ്യാര്‍ഥിയോട് ലൈംഗിക ഉദ്ധേശത്തോടെ പെരുമാറുകയും മറ്റും ചെയ്തുവെന്നുമാണ് പരാതി. പോക്‌സോ വകുപ്പ് പ്രകാരമാണ് പ്രതിക്കെതിരേ പോലിസ് കേസെടുത്തത്.

Tags:    

Similar News