വീണ്ടും ബോംബ് ഭീഷണി; മുഖ്യമന്ത്രിയുടെ ഓഫിസിനു നേരെ ഭീഷണി സന്ദേശം

Update: 2025-04-28 06:37 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെയും ബോംബ് ഭീഷണി. ഗതാഗത കമ്മീഷണറുടെ ഓഫീസിനും ഭീഷണി സന്ദേശമുണ്ട്. പ്രധാനപ്പെട്ട ഓഫീസിനു നേരെ ബോംബ് വക്കുമെന്നാണ് ഭീഷണികൾ. എന്നാൽ ഉറവിടം വ്യക്തമായിട്ടില്ല എന്നതാണ് ഇൻ്റലിജൻസിനെ വലക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് വരാനിരിക്കേ, അടിക്കടിയുണ്ടാകുന്ന വ്യാജ ബോംബ്ഭീഷണി ഗൗരവത്തിലെടുത്തിരിക്കുകയാണ് പോലിസ്. അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്ത നിയോഗിച്ചു.

കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിനു നേരെയും ബോംബ് ഭീഷണി വന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഇത്തരത്തിൽ നിരവധി വ്യാജ ഭീഷണികളാണ് വന്നു കഴിഞ്ഞത്.

Tags: