കണ്ണൂരില്‍ ആര്‍എസ്എസ് കാര്യാലയത്തിന് നേരേ ബോംബേറ്

Update: 2022-09-23 08:29 GMT

കണ്ണൂര്‍: മട്ടന്നൂരില്‍ ആര്‍എസ്എസ് കാര്യാലയത്തിന് നേരേ ബോംബേറ്. ഇല്ലംമൂല റോഡിലെ കാര്യാലയത്തിന് നേരെയാണ് ബോംബെറുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം.


 ബൈക്കിലെത്തിയ രണ്ടുപേരാണ് പെട്രോള്‍ ബോംബെറിഞ്ഞതെന്ന് പോലിസ് പറഞ്ഞു. കാര്യാലയത്തിന്റെ ജനല്‍ചില്ലുകള്‍ തകരുകയും വാതിലിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. പോലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

Tags:    

Similar News