തൃശൂരില്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം

Update: 2023-01-30 14:48 GMT

തൃശൂര്‍: വടക്കാഞ്ചേരി കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം. ഒരാള്‍ക്ക് ഗുരുതമായി പരിക്കേറ്റു. ചേലക്കര സ്വദേശി മണിക്കാണ് പരിക്കേറ്റത്. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിക്കെട്ട് പുര പൂര്‍ണമായും കത്തിനശിച്ചു. അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണച്ചു.

എത്ര പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് വ്യക്തമല്ല. കിലോമീറ്ററുകള്‍ അകലെ വരെ സ്‌ഫോടനത്തിന്റെ പ്രകമ്പനമുണ്ടായി. ഓട്ടുപാറ, അത്താണി മേഖലയിലും കുലുക്കം അനുഭവപ്പെട്ടു. ഓട്ടുപാറയില്‍ വ്യാപാര സ്ഥാപനങ്ങളുടെ ഡോറുകള്‍ ശക്തമായ സമ്മര്‍ദ്ദത്തില്‍ അടഞ്ഞു. സെക്കന്റുകള്‍ നീണ്ടുനിന്ന കുലുക്കമാണ് അനുഭവപ്പെട്ടത്. രണ്ട് സ്‌ഫോടനങ്ങളാണുണ്ടായത്. സ്‌ഫോടനത്തിന്റെ പ്രകമ്പനം കൊണ്ട് ആളുകള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു.

Tags: