ഉത്തരക്കടലാസ് പിടിച്ചെടുത്ത സംഭവം; നിയമനടപടികള്‍ രേഖാമൂലം ബോധ്യപ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശം

കേസ് അട്ടിമറിക്കാനുള്ള ശ്രമമാണിതെന്ന് പരക്കെ ആരോപണമുയര്‍ന്നതിനെത്തുടര്‍ന്നാണ് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എ എസ് മുസമ്മില്‍ ഇതുസംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു അഡ്വക്കേറ്റ് പി കെ ഇബ്രാഹിം മുഖേന ഹൈക്കോടതിയെ സമീപിച്ചത്.

Update: 2019-09-30 13:12 GMT

കൊച്ചി: കത്തിക്കുത്ത് കേസിലെ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ബ്ലാങ്ക് ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തില്‍ ഇതുവരെ കൈകൊണ്ട നിയമനടപടികള്‍ സംബന്ധിച്ച് രേഖാമൂലം മറുപടി നല്‍കാന്‍ പോലിസിന് കേരള ഹൈക്കോടതി നിര്‍ദേശം. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജില്‍ സഹപാഠിയെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തെ തുടര്‍ന്ന് പോലിസ് നടത്തിയ പരിശോധനയിലാണ് ഒന്നാം പ്രതിയുടെ വീട്ടില്‍ നിന്നും യൂനിയന്‍ ഓഫിസില്‍ നിന്നും ബ്ലാങ്ക് ഉത്തരക്കടലാസുകള്‍ ലഭിച്ചത്. സംഭവത്തിന് ശേഷം ആഴ്ചകള്‍ പിന്നിട്ടിട്ടും ഇതുസംബന്ധിച്ച് യൂനിവേഴ്‌സിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് അന്വേഷണവുമായി മുന്നോട്ടു പോകാന്‍ കഴിയില്ലെന്നായിരുന്നു പോലിസ് ഭാഷ്യം.

കേസ് അട്ടിമറിക്കാനുള്ള ശ്രമമാണിതെന്ന് പരക്കെ ആരോപണമുയര്‍ന്നതിനെത്തുടര്‍ന്നാണ് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എ എസ് മുസമ്മില്‍ ഇതുസംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു അഡ്വക്കേറ്റ് പി കെ ഇബ്രാഹിം മുഖേന ഹൈക്കോടതിയെ സമീപിച്ചത്.

Tags:    

Similar News