തൃശൂര്‍ ബസ് സ്റ്റാന്റില്‍ ബ്ലേഡ് ആക്രമണം; മൂന്ന് പേര്‍ക്ക് പരിക്ക്

Update: 2022-12-17 11:44 GMT

തൃശൂര്‍: ശക്തന്‍ ബസ് സ്റ്റാന്റില്‍ മദ്യപന്‍ നടത്തിയ ബ്ലേഡ് ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തൃശൂര്‍ സ്വദേശികളായ അനില്‍, മുരളി, നിഥിന്‍ എന്നിവരെ ആലപ്പുഴ സ്വദേശിയായ ഹരി കൈവശമുണ്ടായിരുന്ന ബ്ലേഡ് കൊണ്ട് ആക്രമിക്കുകയായിരുന്നു. ബസ് സ്റ്റാന്റിന് സമീപത്തുള്ള കള്ള് ഷാപ്പിലുണ്ടായ തര്‍ക്കമാണ് ബ്ലേഡ് ആക്രമണത്തില്‍ കലാശിച്ചത്.

ഷാപ്പില്‍ നിന്ന് സ്റ്റാന്റിലേക്ക് പോയ മൂന്നംഗ സംഘത്തെ പിന്തുടര്‍ന്ന ഹരി, പൊടുന്നനേ ബ്ലേഡ് ഉപയോഗിച്ച് ഇവരുടെ ശരീരത്തില്‍ വരയുകയായിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് ബോധരഹിതരായ ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും ആക്രമണം നടത്തിയ ഹരിയെ കസ്റ്റഡിയിലെടുത്തതായും പോലിസ് അറിയിച്ചു.

Tags: