മന്ത്രി കെ ടി ജലീലിനെതിരെ കരിങ്കൊടി: യൂത്ത് ലീഗ് നേതാക്കള്‍ക്ക് മുന്‍ കൂര്‍ ജാമ്യം

യൂത്ത് ലീഗ് തീരൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി എം പി അബദുല്‍ മജീദ് , വൈസ് പ്രസിഡന്റ് അബദുല്‍ ലത്തീഫ്, വെട്ടം പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ശാഫി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ജസ്റ്റിസ് സുനില്‍ തോമസ് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്.

Update: 2019-01-28 15:19 GMT

കൊച്ചി. ബന്ധു നിയമനം നടത്തിയെന്ന ആരോപണം നേരിടുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ റ്റി ജലീലിനെ കരിങ്കൊടി കാണിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കപ്പെട്ട യൂത്ത് ലീഗ് നേതാക്കള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.യൂത്ത് ലീഗ് തീരൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി എം പി അബദുല്‍ മജീദ് , വൈസ് പ്രസിഡന്റ് അബദുല്‍ ലത്തീഫ്, വെട്ടം പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ശാഫി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ജസ്റ്റിസ് സുനില്‍ തോമസ് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. അഡ്വ. പി. ഇ സജല്‍ മുഖേന നല്‍കിയ ഹരജിയിലാണ് ഉത്തരവ്.പൊതു പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ സ്വാഭാവികമാണെന്നും രാഷ്ട്രീയ വിത്യാസമില്ലാതെ എല്ലാവരും ചെയ്യുന്നതാണെന്നും ജസ്റ്റിസ് സുനില്‍ തോമസ് വ്യക്തമാക്കി. 

Tags:    

Similar News