വോട്ടര്‍ പട്ടിക ക്രമക്കേട് വ്യാപകമാക്കാനുള്ള ബിജെപി നീക്കം തടയണം: എസ്ഡിപിഐ
കോഴിക്കോട്: രാജ്യത്ത് ഉടനീളം ബിജെപി നടത്തിയ വോട്ട് കൊള്ള കേരളത്തിലും നടത്താന്‍ ബിജെപി ശ്രമിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ആര്‍ സിയാദ് ആരോപിച്ചു. തൃശ്ശൂര്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപി വിജയിച്ചത് ഇത്തരത്തില്‍ വ്യാപകമായ വോട്ട് കൊള്ള നടത്തിയിട്ടാണെന്ന് തെളിവുകള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍ കേരളത്തിലെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ജാഗ്രതയോടെ ഇരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഡോ: പിടി കരുണാകരന്‍ വൈദ്യര്‍ ഹാളില്‍ നടന്ന എസ്ഡിപിഐ ജില്ല നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ടുമാരായ കെ ജലീല്‍ സഖാഫി, പി വി ജോര്‍ജ്, വാഹിദ് ചെറുവറ്റ, ജനറല്‍ സെക്രട്ടറിമാരായ കെ ഷമീര്‍, എപി നാസര്‍ , സെക്രട്ടറിമാരായ റഹ്‌മത്ത് നെല്ലൂളി , പിടി അബ്ദുല്‍ ഖയ്യൂം , പി വി മുഹമ്മദ് ഷിജി, ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളായ ഫായിസ് മുഹമ്മദ് , കെ പി ഗോപി, കെ പി മുഹമ്മദ് അഷ്‌റഫ് മാസ്റ്റര്‍, കെ കെ ഫൗസിയ , കെ കെ കബീര്‍, എം കെ സഫീര്‍, ടിപി മുഹമ്മദ്, പി റഷീദ്, പി പി ഷറഫുദ്ദീന്‍, ഷാനവാസ് മാത്തോട്ടം, എം അഹമ്മദ് മാസ്റ്റര്‍ , ടി പി ഷബ്‌ന വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് എന്‍ജിനീയര്‍ എം എ സലീം (ബേപ്പൂര്‍) , കെ പി ജാഫര്‍ (സൗത്ത്) , സഹദ് മായനാട് (നോര്‍ത്ത്) , നിസാര്‍ ചെറുവറ്റ (എലത്തൂര്‍), പി ഹനീഫ (കുന്നമംഗലം), വി പി ബീരാന്‍കുട്ടി (തിരുവമ്പാടി), ടിപി യൂസഫ് (കൊടുവള്ളി), ഇ സൈനുദ്ദീന്‍ (ബാലുശ്ശേരി) എം കെ സഖരിയ്യ (കൊയിലാണ്ടി), വി നൗഷാദ് (പേരാമ്പ്ര), സലാം കാക്കുനി (കുറ്റ്യാടി), ഇബ്രാഹിം തലായി (നാദാപുരം) , ഷംസീര്‍ ചോമ്പാല (വടകര) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.