ഇഖ്‌റ ഹോസ്പിറ്റലിനെ തകര്‍ക്കാനുള്ള ബിജെപി ശ്രമം പരാജയപ്പെടുത്തണം: എന്‍ കെ റഷീദ് ഉമരി

പാവപ്പെട്ട ജനങ്ങള്‍ക്ക് ആശ്വാസമായ ഈ ആശുപത്രിക്കെതിരേ ഗൂഢനീക്കങ്ങള്‍ നടത്തുന്നവര്‍ ചികിത്സയുടെ പേരില്‍ രോഗികളെ പിഴിയുന്ന വന്‍കിട ആശുപത്രി മുതലാളിമാരുടെ ദല്ലാളുകള്‍ മാത്രമാണ്

Update: 2021-09-14 03:42 GMT

കോഴിക്കോട്: ഇഖ്‌റ ഹോസ്പിറ്റലിനെതിരെ നിരന്തരമായി ആരോപണങ്ങള്‍ ഉയര്‍ത്തി തകര്‍ക്കാനുള്ള ബിജെപി ശ്രമം ജനങ്ങള്‍ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി. യുവമോര്‍ച്ച ഇഖ്‌റഅ ഹോസ്പിറ്റലിലേക്ക് മാര്‍ച്ച് നടത്തുന്നത് സംഘര്‍ഷമുണ്ടാക്കാനാണ്. കമ്മ്യൂണിറ്റി ഹോസ്പിറ്റല്‍ ആയി പ്രവര്‍ത്തിക്കുന്ന ഇഖ്‌റ ഹോസ്പിറ്റല്‍ കോഴിക്കോട് ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും സാധാരണക്കാര്‍ ആശ്രയിക്കുന്ന ആശുപത്രിയാണ്. ചികിത്സ ചിലവുകള്‍ താങ്ങാന്‍ കഴിയാത്ത പാവപ്പെട്ട ജനങ്ങള്‍ക്ക് ആശ്വാസമായ ഈ ആശുപത്രിക്കെതിരേ ഗൂഢനീക്കങ്ങള്‍ നടത്തുന്നവര്‍ ചികിത്സയുടെ പേരില്‍ രോഗികളെ പിഴിയുന്ന വന്‍കിട ആശുപത്രി മുതലാളിമാരുടെ ദല്ലാളുകള്‍ മാത്രമാണ്. ഇത്തരം നീക്കങ്ങള്‍ പൊതുജനങ്ങള്‍ തിരിച്ചറിഞ്ഞു ചെറുത്ത് തോല്പ്പിക്കണമെന്നും റഷീദ് ഉമരി പറഞ്ഞു.




Tags: