ബിജെപി ദേശീയ ഉപാധ്യക്ഷന്‍ മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്

ബംഗാളില്‍ ബിജെപിയെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ് മുകുള്‍ റോയ്

Update: 2021-06-11 08:27 GMT

കൊല്‍ക്കത്ത: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരും. ഇന്ന് ഉച്ചക്ക് 2 മണിക്ക് മുകുള്‍ റോയ് കൊല്‍ക്കത്തയില്‍ മമത ബാനര്‍ജിയുടെ വസതിയില്‍ എത്തി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പിന് ശേഷം ബംഗാള്‍ ബിജെപിയില്‍ ഉണ്ടായ കടുത്ത ഭിന്നതയെ തുടര്‍ന്നാണ് ടിഎംസി യിലേക്കുള്ള മുകുള്‍ റോയുടെ മടക്കം. ബംഗാളില്‍ ബിജെപിയെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ് മുകുള്‍ റോയ്. 2017 ലാണ് മുകുള്‍ റോയ് തൃണമൂല്‍ വിട്ട് ബിജെപിയില്‍ എത്തിയത്

Tags:    

Similar News