കെജിഎംയുവിലെ ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കണമെന്ന് യോഗി ആദിത്യനാഥിന് കത്തെഴുതി ബിജെപി നേതാവ്

Update: 2026-02-05 08:16 GMT

ലഖ്നോ: ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്നോവിലുള്ള കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ (കെജിഎംയു) ആരാധനാലയങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന ബിജെപി നേതാവ് അഭിജാത് മിശ്ര മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി.

അതേസമയം, കോളേജ് കാമ്പസിലെ ആറ് ആരാധനാലയങ്ങള്‍ക്കെതിരെ കെജിഎംയു ഭരണകൂടം നോട്ടീസ് നല്‍കിയിട്ടുണ്ട്. ദിവസത്തിനുള്ളില്‍ ആരാധനാലയങ്ങളുടെ നിയമസാധുത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ പൊളിച്ചുമാറ്റുമെന്നാണ് ഉത്തരവ്. അങ്ങനെയെങ്കില്‍ ഈ മാസം ആറിനായിരിക്കും സമയപരിധി അവസാനിക്കുക.

കെജിഎംയുവിലെ ആരാധനാലയങ്ങള്‍ സര്‍വകലാശാലയുടെ നിര്‍മ്മാണത്തിന് മുമ്പ് നിലനിന്നിരുന്നുവെന്ന് പ്രാദേശിക മുസ്ലീം സമൂഹത്തിലെ അംഗങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും പറയുന്നു. ഈ ആരാധനാലയങ്ങള്‍ക്ക് നൂറുകണക്കിന് വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്ന് അവര്‍ വ്യക്തമാക്കി. എന്നാല്‍ അനധികൃതമായാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് ബിജെപി നേതാവിന്റെ വാദം.

Tags: