നെട്ടയത്തെ സംഘര്‍ഷം; ആറ് ബിജെപി പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍

Update: 2026-04-20 15:52 GMT

തിരുവനന്തപുരം: നെട്ടയത്തെ സംഘര്‍ഷത്തില്‍ ആറ് ബിജെപി പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍. ഇടപഴിഞ്ഞി സുബ്രഹ്‌മണ്യം ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് ആറുപേരേയും പിടികൂടിയത്. ഇവരെ വൈദ്യ പരിശോധനയ്ക്കായി ജനല്‍ ആശുപത്രിയില്‍ എത്തിച്ചു. കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് വട്ടിയൂര്‍ക്കാവ് പോലിസ് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് ആറ് ബിജെപി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്.

നെട്ടയം മലമുകളില്‍ കഴിഞ്ഞ ദിവസം ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. പ്രദേശവാസികളായ രണ്ട് പാര്‍ട്ടിയിലുള്ളവര്‍ തമ്മിലുള്ള വഴിത്തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. കല്ലേറില്‍ പോസിന് പരിക്കേറ്റിരുന്നു. വ്യക്തിപരമായ വിഷയമായിരുന്നുവെന്നും ബിജെപി അതേറ്റെടുത്ത് രാഷ്ട്രീയവത്കരിക്കുകയായിരുന്നു എന്നുമാണ് നാട്ടുകാര്‍ പ്രതികരിച്ചത്.

Tags: