മരണാനന്തരചടങ്ങിനുള്ള തുക സമീപം വച്ച് മരണം; ബിജെപി കൗൺസിലർ അനിലിൻ്റെ സംസ്കാരം ഇന്ന്

Update: 2025-09-21 04:50 GMT

തിരുവനന്തപുരം: ജീവനൊടുക്കിയ ബിജെപി കൗണ്‍സിലര്‍ അനിലിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് ശാന്തികവാടത്തിലാണ് സംസ്‌കാരം. തന്റെ മരണാനന്തരച്ചടങ്ങിനുള്ള തുക സമീപത്ത് വച്ചതിനു ശേഷമാണ് അനിൽ ആത്മഹത്യ ചെയ്തത്. ഈ തുക മരണാനന്തരച്ചടങ്ങിനുള്ളതാണെന്ന് കുറിപ്പില്‍ എഴുതിയിരുന്നു.

ശനിയാഴ്ച രാവിലെയായിരുന്നു ബിജെപി ജനറല്‍ സെക്രട്ടറിയും കൗൺസിലറുമായ അനിലിനെ തിരുമലയിലെ ഓഫീസ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബിജെപിക്കെതിരേ ആത്മഹത്യാ കുറിപ്പിൽ സൂചിപ്പിച്ചിരുന്നു. കുറച്ചുദിവസങ്ങളിലായി കടുത്ത മാനസിക പ്രായസത്തിലായിരുന്നു അനിൽ

Tags: