ദേശീയ പണിമുടക്കിനെ കോണ്‍ഗ്രസ് തള്ളിപ്പറയാന്‍ കാരണം ബിജെപിയുമായുള്ള അന്തര്‍ധാരയെന്ന് ബിനോയ് വിശ്വം
തിരുവനന്തപുരം: രാജ്യത്തെ 30 കോടിയോളം വരുന്ന ജനങ്ങള്‍ അണിനിരന്ന ദേശീയ പണിമുടക്കിനെ കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞത് ബിജെപിയെ പിന്തുണയ്ക്കാനെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പണിമുടക്കില്‍ സജീവമായിരുന്ന ഐഎന്‍ടിയുസിയെ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തി പിന്തിരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. ഐഎന്‍ടിയുസിയെ സമരരംഗത്തുനിന്ന് നിര്‍ബന്ധപൂര്‍വ്വം വലിച്ചുമാറ്റിയ കോണ്‍ഗ്രസ് നേതൃത്വം, പണിമുടക്കിനെ പരസ്യമായി തള്ളിപ്പറയുന്ന നിലപാടാണ് സ്വീകരിച്ചത്.
കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ബിജെപിയെ വെള്ളപൂശുന്ന രീതിയിലാണ് സംസാരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് എല്‍ഡിഎഫ് തങ്ങളുടെ ജാഥ മാറ്റിവച്ചപ്പോള്‍, പണിമുടക്ക് ദിവസം തന്നെ ജാഥ നടത്തിക്കൊണ്ട് യുഡിഎഫ് വെല്ലുവിളിക്കുകയായിരുന്നു. പണിമുടക്ക് തെറ്റാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവന ഇതിന് ഉദാഹരണമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.