ബൈക്ക് മോഷ്ടാവിനെ പിടികൂടി

Update: 2022-12-16 14:23 GMT

പരപ്പനങ്ങാടി: ചെട്ടിപ്പടിയില്‍ ജുപ്പീറ്റര്‍ സ്‌കൂട്ടര്‍ മോഷ്ടിച്ച കേസിലെ പ്രതിയെ പിടികൂടി. കോഴിക്കോട് ഇങ്ങാപ്പുഴ സ്വദേശി ചരുവിളപ്പുറത്ത് കാസിം കുഞ്ഞിന്റെ മകന്‍ അലാവുദ്ദീന്‍ (47) ആണ് പിടിയിലായത്. പരപ്പനങ്ങാടി പോലിസ് ഇന്‍സ്‌പെക്ടര്‍ കെ ജെ ജിനേഷിന്റെ നിര്‍ദേശാനുസരണം കല്‍പ്പകഞ്ചേരി പോലിസിന്റെ സഹായത്തോടെ പരപ്പനങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ ബാബുരാജാണ് അറസ്റ്റ് ചെയ്തത്. മോട്ടോര്‍ സൈക്കിള്‍ കളവ് നടത്തിയ മറ്റു രണ്ടുപേര്‍ കൂടിയുണ്ടെന്നുള്ള സൂചന ലഭ്യമായിട്ടുണ്ട്.

Tags: